കൊച്ചി: ന്യൂഡൽഹി മാൻസരോവർ ഗാർഡനിൽ പുതിയ ശാഖ തുറന്നതോടെ ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 ലെത്തി. ബാങ്കിംഗ് സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ ശാഖ തുറന്നത്.
ഡൽഹി മന്ത്രി ആശിഷ് സൂദ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ന്യൂഡൽഹി സോണൽ ഹെഡുമായ ആർ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ഡൽഹി സോണിനു കീഴിലുള്ള 141-ാമത് ശാഖയാണിത്.
ബാങ്കിംഗ് സേവനങ്ങൾക്കുപുറമെ ചെറുകിട സംരംഭകർക്കുള്ള വായ്പാസൗകര്യം, ഡിജിറ്റൽ ബാങ്കിംഗ്, റിലേഷൻഷിപ്പ് ബാങ്കിംഗ്, എൻആർഐ തുടങ്ങിയ സേവനങ്ങൾ ശാഖയിൽ ലഭിക്കുമെന്ന് കൺസ്യൂമർ ബാങ്കിംഗ് വിഭാഗം നാഷണൽ ഹെഡ് വിരാട് ദിവാൻജി പറഞ്ഞു.